വടകര: ഒന്നും ചെയ്യാതെ തന്നെ എന്തോ ചെയ്തെന്ന മട്ടിൽ ഊതിവീർപ്പിച്ചെടുത്ത ഒരു ബലൂൺ മാത്രമാണ് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെ.കെ.ഷൈലജ. ഒരു വിധ ഷൈ (നാ ണവും )ലജ്ജയും ഇല്ലാതെ സിപിഎമ്മുകാർ കെ.കെ.ഷൈലജ യെ വലിയ കഴിവുള്ള ഒരു സ്ഥാനാർത്ഥിയാണ് എന്ന് പറഞ്ഞു തള്ളിമറിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കുറേ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ അടിമകളും ഇത്തരത്തിൽ തള്ളിമറിക്കുന്നതും നാം കാണാറുണ്ട്. അവർ നിരത്തുന്ന യോഗ്യതകൾ എന്തൊക്കെയാണ് എന്നാരും തിരിച്ച് ചോദിച്ചു കണ്ടില്ല. അവരൊട്ടു പറയുന്നതുമില്ല. ആകെ പറയുന്നത് കോ വിഡ് മഹാമാരിയുടെ കാലത്ത് ഷൈലജ എന്തൊ എവിടെയോ ഉഴുതുമറിച്ചു എന്നാണ്. എന്താണ് അവർ കോവിഡ് കാലത്ത് ചെയ്തത്? ആ ആർക്കറിയാം? മുക്കാൽ ലക്ഷം പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന കോവിഡ് മരണ നിരക്കാണ്. 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്ളതിൽ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നും 130 കോടി ജനങ്ങൾ ഉള്ളതിൽ വെറും മൂന്നര കോടി ജനങ്ങൾ മാത്രം ജീവിക്കുന്നതുമായ കേരളത്തിൽ നിന്നാണ് കോവിഡ് മാത്രം ബാധിച്ച് മുക്കാൽ ലക്ഷം പേർ കെ.കെ.ഷൈലജ ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ മരണമടഞ്ഞത്.
കോവിഡ് മഹാമാരിയുടെ മറവിൽ കേരളത്തിലെ മാധ്യമങ്ങളും അതിലെ വാലാട്ടികൾ മാത്രമായ ജേണലിസ്റ്റുകളും ഇടത് വശം തളർന്നു പോയ സോഷ്യൽ മീഡിയ ഹാൻഡിലുകളും ചേർന്ന് ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് കെ.കെ.ഷൈലജ. കോവിഡ് രണ്ടാം ലോക്ക് ഡൗണിന് അയവ് വന്ന കാലത്ത് കേരളത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും പിണറായി വിജയൻ രണ്ടാമത് ഉണ്ടാക്കിയ മന്ത്രിസഭയിൽ സ്ഥാനം കിട്ടാതെ പോയ ഈ ബലൂൺ ഇപ്പോൾ വലിയ സംഭവമെന്ന നിലയിൽ നാട്ടിലാകെ ചുമന്നു നടന്ന് ജനത്തെ നുണ പറഞ്ഞ് പറ്റിക്കുകയാണ് സിപിഎമ്മും അവരുടെ ചിലവിൽ കുറേ മാധ്യമങ്ങളും. ഷൈലജ. ടീച്ചർ ഉറങ്ങിയിട്ടില്ല സാർർ, ഉറങ്ങിയിട്ടില്ല എന്ന് ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരു പുരുഷ കേസരി എംഎൽഎ നിയമസഭയിൽ തള്ളിമറിച്ചതിന് പിന്നാലെ അമേരിക്കയിൽ മാസ്ക് കിട്ടുന്നില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് നഴ്സുമാർ വിളിച്ചു എന്ന് സ്വയം തള്ളിമറിച്ച ഒരു പരാജിത മന്ത്രിയായിരുന്നു കെ.കെ.ഷൈലജ.
കണക്ക് വച്ച് പറയാം. കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെട്ട ആദ്യത്തെ 5 ആരോഗ്യ മന്ത്രിമാരുടെ ലിസ്റ്റ് എടുത്താൽ രണ്ടാംസ്ഥാനത്ത് കെ.കെ.ഷൈലജ എന്ന അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ് ഉള്ളത്. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,106 ആണ്. ഏറ്റവും അധികം കോവിഡ് മരണങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത് ടീച്ചറമ്മ എന്ന പുകഴ്ത്തൽ കേട്ട് സ്വയം വീർത്ത കെ.കെ.ഷൈലജ മന്ത്രിയായിരുന്ന കേരളമാണ് ഉള്ളത്. ഒന്നാമത് ഉള്ളത് മഹാരാഷ്ട്രയാണ്. അവിടെ 1,48,600 കോവിഡ് മരണമാണ് ഉണ്ടായത്. മൂന്നാം സ്ഥാനം അന്ന് ബിജെപി ഭരിച്ച കർണാടകയാണ്. 40,405 മരണം. തമിഴുനാട്ടിൽ 38086 മരണക്കളും ഡൽഹിയിൽ 26,693 മരണങ്ങളും ഉണ്ടായി. ലിസ്റ്റ് പരിശോധിച്ചാൽ രണ്ടാം സ്ഥാനം കേരളത്തിനും അതിൻ്റെ ആരോഗ്യ മന്ത്രിയായ ഷൈലജയ്ക്കും അവകാശപ്പെട്ടതാണ്. നുണ പറഞ്ഞ് സ്വയം വീർപ്പിച്ച ഷൈലജ ഇപ്പോഴും ടീച്ചറമ്മയെന്ന ഉഡായിപ്പ് പരിവേഷം ധരിച്ച് വിലസുകയാണ്. ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് മരണങ്ങൾ ഉണ്ടായ സംസ്ഥാന ക ളിൽ ഒന്നായ കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് മന്ത്രി ടീച്ചറമ്മ എന്ന ലേബലും ഒട്ടിച്ച് നടക്കുകയാണ്. പ്രതിരോധ മരുന്നോ, ചികിത്സ യോ സ്വതന്ത്ര സഞ്ചാരമോ പോലും കൃത്യമായി ലഭ്യമല്ലാതാക്കിയ ഒരു ദുരന്ത മന്ത്രി മാത്രമാണ് ഷൈലജ. നുണ പറയുന്നവരെ തിരിച്ചറിയുക എന്നൊരു പരസ്യവാചകം ആദ്യ പിണറായി സർക്കാർ അധികാരത്തിലെത്താൻ നടത്തിയ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. അന്നവർ പറഞ്ഞ പരസ്യവാചകത്തിലെ ഒരു നുണയാണ് കെ.കെ.ഷൈലജ . അത് പറഞ്ഞവരെ തിരിച്ചറിയാൻ ഇന്നും കേരളത്തിലെ ജനത്തെ നാട്ടിലെ മാധ്യമങ്ങൾ അനുവദിച്ചിട്ടില്ല.
അതു കൊണ്ടാണ് 2024 ലും സ്വയം പോൺ സ്റ്റാറാക്കപ്പെട്ടു എന്ന കള്ളക്കഥയുമായി ഷൈലജ വന്നതും ചില മാധ്യമങ്ങൾ ആ ദുർഗന്ധം ചുമക്കുന്നതും. യഥാർത്ഥത്തിൽ ഒരു വ്യക്തിയെന്ന നിലയിലോ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിലോ കെ.കെ.ഷൈലജ വ്യത്യസ്തമായതോ മികച്ചതോ ഒരു പ്രവർത്തനവും നടത്തുകയോ മേന്മയുള്ള നടപടിക് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാസ്ക് കൊടുത്തതും പിപിഇ കിറ്റ് കൊടുത്തതും പരിശോധിച്ച പ്പോൾ കോടികളുടെ അഴിമതിയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തിയത്. കോവിഡ് കാലത്ത് ഇന്ത്യയിൽ 28 ആരോഗ്യ വകുപ്പ് മന്ത്രിമാർ ഉണ്ടായിരുന്നതിൽ കെ.കെ.ഷൈലജ എന്ന് പേരുള്ള ഒരാൾ കേരളത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു എന്നേയുള്ളൂ. ലോകത്ത് യുഎന്നിന് കീഴിലുള്ള 195 രാഷ്ട്രങ്ങളിലും അവയ്ക്ക് കീഴിൽ ഉള്ള നൂറുകണക്കിന് പ്രൊവിൻസുകളിലും സ്റ്റേറ്റുകളിലും ഇത്തരം മന്ത്രിമാരോ സെക്രട്ടറിമാരോ ഒക്കെ ഉണ്ട്. അതിൽ ഒരാൾ മാത്രമായിരുന്നു ഷൈലജ. ഒരു നാണവും മാനവും ആദർശവുമില്ലാത്ത മലയാള മാധ്യമങ്ങൾ തിരുകി കയറ്റി കൊടുത്ത മഹാത്മ്യവുമായ് നടക്കുന്ന കോവിഡ് മരണങ്ങളുടെ കണക്ക് സൂക്ഷിപ്പുകാരി മാത്രമാണ് കെ.കെ.ഷൈലജയെന്ന് കോവിഡ് കാലമരണങ്ങളുടെ കണക്കുകൾ സാക്ഷ്യം നൽക്കുന്നു. മാധ്യമ ഹിജഡകളേ, സോഷ്യൽ മീഡിയ നപുംസകങ്ങളേ, കണ്ട അയോഗ്യ പയലുകളെ ലോകൈക മഹാൻമാരാക്കുന്ന വൃത്തികെട്ട പണി നിങ്ങൾ നിർത്തിയില്ലയെങ്കിൽ പല കനക സിംഹാസനങ്ങളിലും ശുനകൻമാർ കയറി കുത്തിയിരിക്കുന്ന സ്ഥിരം സ്ഥിതി തുടരും. അത് നാടിനെ ഇല്ലാതാക്കും. ഡോണ്ടൂ ഡോണ്ടൂ.... കേരളം ഒന്ന് രക്ഷപ്പെടാൻ ഇത്തരം ബലൂണുകളെ ചുമക്കുന്ന പണി മാധ്യമങ്ങൾ എങ്കിലും നിർത്തണം. പ്ലീസ്...
The covid lie and the inflated balloon called Shailaja. Kerala has the second highest number of deaths due to covid. !